|
2012 ഏപ്രിൽ 17, ചൊവ്വാഴ്ച
മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന വാദത്തില്‍ ആത്മാര്‍ഥതയില്ല: ഓര്‍ത്തഡോക്‌സ് സഭ
2012 മാർച്ച് 31, ശനിയാഴ്‌ച
കരസേനാധിപന്‍പ്രധാമന്ത്രിക്കയച്ച കത്തിെ കാണേണ്ടത്. എന്നുമാത്രമല്ല, മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്ന ഘട്ടത്തില്‍ സൈന്യാധിപന്മാര്‍ സൈന്യത്തിന്റെ നിലയെക്കുറിച്ച് പ്രധാമന്ത്രിയെ രേഖാമൂലം ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടുതാനും ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനോ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ മന്‍ നിര്‍ത്തി ഉചിതമായ നടപടികള്‍ എടുക്കാനോ ,ശ്രദ്ധയില്‍പെട്ട അഴിമതിപോലും ഒഴിവാക്കാനോ ഇടപെടാത്ത പ്രതിരോധമന്ത്രിക്കുകീഴില്‍ കുത്തഴിഞ്ഞുപോവുന്ന പ്രതിരോധരംഗത്തെക്കുറിച്ച് ജറല്‍ വി കെ സിങ് പ്രധാമന്ത്രിക്ക് കത്തയച്ചത് എന്നത് കാണേണ്ടതുണ്ട്. ഇന്നേവരെ ഒരു പ്രതിരോധമന്ത്രിക്കും രേിടേണ്ടിവന്നിട്ടില്ലാത്ത പിടിപ്പുകേടെന്ന ആക്ഷേപം ഇന്ത്യന്‍ കരസോധിപില്‍ിന്ന് പരോക്ഷമായെങ്കിലും കേള്‍ക്കേണ്ടിവരുന്ന സാഹചര്യം വരുത്തിവച്ചതിലെ തന്റെ പങ്ക് എന്ത് എന്ന് ഒരു ിമിഷം എ കെ ആന്റണി ആലോചിക്കേണ്ടതുമുണ്ട്. ഈ പ്രശ്ത്തെക്കുറിച്ചൊക്കെ വിശദീകരിക്കാന്‍ പ്രതിരോധമന്ത്രിയായി എ കെ ആന്റണി ഇരിക്കെത്തന്നെ സഹമന്ത്രി പള്ളം രാജുവിനെ കോണ്‍ഗ്രസ്സിനു നിയോഗിക്കേണ്ടി വന്നു എന്നതും എ കെ ആന്റണിയുടെ മികവിനുള്ള അംഗീകാരമാവില്ലല്ലോ.
2012 മാർച്ച് 22, വ്യാഴാഴ്‌ച
സഭാ തര്‍ക്കം ജനഹിത പരിശോധന തന്നെ പരിഹാര മാര്‍ഗം
ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‍സ്-യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്ന പൊതു നിര്‍ദ്ദേശത്തിനെതിരായ ഓര്‍ത്തഡോക്‍സ് സഭാ മെത്രാപ്പോലീത്ത മോര്‍ തോമസ് അത്താനാസിയോസിന്റെ നിലപാട് തികച്ചും നിര്‍ഭാഗ്യകരം. സഭാ തര്‍ക്കങ്ങള്‍ 1934-ലെ ഭരണഘടന പ്രകാരം മാത്രം തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്ന ഓര്‍ത്തഡോക്‍സ് വ്യാമോഹം അപക്വവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഓര്‍ത്തഡോക്‍സ് സഭയുടെ വൈദിക ട്രസ്ടി ജോണ്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ സ്വന്തം ഇടവക പള്ളിയില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത 1934-ലെ ഭരണഘടന എന്തിനാണ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ? ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26-പ്രകാരം ഏതൊരു മത സ്ഥാപനവും ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് . 1934 -ല്‍ ഓര്‍ത്തഡോക്‍സ് സഭാ ഭരണഘടന രൂപം കൊള്ളുന്നതിനു മുന്‍പ് ഇരുപതു നൂറ്റാണ്ടുകളായി സഭ നിലനിന്നു പോന്നത് ഒരു ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നത് ഓര്‍മ്മിക്കുക. നിത്യ പ്രാര്‍ത്ഥനയോടു ഒപ്പം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ "1934-ലെ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"എന്ന് ഏതെങ്കിലും വിശ്വാസി ചൊല്ലുന്നുണ്ടോ? മലങ്കര അസോസിയേഷന്‍ രൂപം കൊണ്ടത് പതിനെട്ടാം നൂറ്റാണ്ട് അവസാനം മാത്രം . അസോസ്സിയേഷന് രൂപം കൊടുത്തതില്‍ പങ്കാളികളായ വ്യക്തികള്‍ക്കോ,സംഘടനകള്‍ക്കോ,അസ്സോസ്സിയേഷനില്‍ നിന്നും വിട്ടു പോകുവാനും വേറെ അസോസിയേഷന് രൂപം കൊടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണെന്നു കേരള ഹൈക്കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം മറക്കരുത്. പള്ളികളോ ആരാധനാലയങ്ങളോ,സ്വകാര്യ ട്രസ്ടുകളല്ല , പബ്ലിക്ക് ട്രസ്റ്റുകള്‍ ആണെന്ന് ഇന്ത്യയുടെ പരമോന്നത നീതി പീഠം അടുത്ത കാലത്ത് പുറപ്പെടുവിച്ച വിധിന്യായം ഏറെ പ്രസക്തം ആണ്. ബ:സുപ്രീം കോടതിയുടെയും ,ഹൈക്കോടതിയുടെയും സുപ്രധാനങ്ങളായ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് അടുത്ത കാലത്ത് പുത്തന്‍കുരിശു, കണ്ടനാട്, പഴംതോട്ടം പള്ളി കേസുകളില്‍ ഓര്‍ത്തഡോക്‍സ് സഭയുടെ മുനതേഞ്ഞു പോയ " 1934- ഭരണഘടനാ വാദം" നിരാകരിച്ചു പള്ളികള്‍ സ്ഥാപിച്ച ഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പള്ളി വിട്ടു കൊടുത്തുകൊണ്ട് തീരുമാനം ഉണ്ടായതു. ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജനഹിതത്തെ ധിക്കരിക്കാന്‍ ഈ വലിയ നോമ്പ് കാലത്ത് ഒരു പുരോഹിത ശ്രേഷ്ടന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നതില്‍ കൂടി ആരാണ് ചെറുതാവുന്നത് എന്ന് ചിന്തിക്കൂ. ബ: ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പിറവം പള്ളിയില്‍ നടത്തിയ " ജനഹിത പരിശോധനയില്‍ " ഭൂരിപക്ഷം ലഭിച്ച യാക്കോബായ സഭ ആണ് ഇപ്പോള്‍ പിറവം വലിയ പള്ളി ഭരിക്കുന്നത് എന്നത് എന്തെ ഈ പുരോഹിത ശ്രേഷ്ടന്‍ മറന്നത് .ഇതേ മാര്‍ഗം തര്‍ക്കം ഉള്ള പള്ളികളിലും,സ്ഥാപനങ്ങളിലും സ്വീകരിച്ചു സഭ തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന പൊതു നിര്‍ദ്ദേശത്തോട് ഇരു കക്ഷികളും യോജിക്കുകയാണ് വേണ്ടത്. വിശ്വാസത്തെക്കാള്‍ ഉപരി പള്ളികളിലെ വിലമതിക്കാത്ത സമ്പത്താണ് ഈ നിലപാട് സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നതാണ് ശരി. " നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ" എന്ന് വി: മദ്ബഹയില്‍ നിന്നും പുരോഹിതന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കല്‍പ്പിക്കുമ്പോള്‍ " അവിടത്തെ ആത്മാവിനും ഉണ്ടാകട്ടെ എന്ന് പറയാന്‍ ജനം ഇല്ലാത്ത പള്ളികളില്‍ എന്തിനാണ് ഓര്‍ത്തഡോക്‍സ് സഭ അതിമോഹം വച്ചു പുലര്‍ത്തുന്നത്? സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ ഈ പുരോഹിത ശ്രേഷ്ടര്‍ക്ക് സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.
2012 മാർച്ച് 20, ചൊവ്വാഴ്ച
Manorama Online | Malayalam News | Latest News |
Maകേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയല്ല ബഹുമാനപ്പെട്ട കോടതി.. ഉറക്കം നടിക്കുകയാണ്. ഇറ്റാലിയന്‍ വംശജ സോണിയ ഗാന്ധി യു പി എ അധ്യക്ഷ ആയിരിക്കുന്നടത്തോളം കാലം ഈ ഉറക്കം തുടരും .എല്ലാ ശരിയാക്കാന്‍ കര്‍ദിനാള്‍ ജോസഫ് അലന്‍ ചേരി കത്തോലിക്കര്‍ അയ ചുമതല്‍പ്പെടുത്തുയിട്ടുണ്ട് എന്നാ പ്രസ്താവന കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരിക്കാം. പിറവം കഴിഞ്ഞതിനാല്‍ ഇനി ഒന്നുംപെടിക്കാതെ എന്തും ചെയ്യാം. എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്തില്ല എന്നു മാണിയും, ഉമ്മന്‍ ചാണ്ടിയും , ലത്തീന്‍ കത്തോലിക്ക സഭയും വ്യക്തമാക്കുമോ?norama Online | Malayalam News | Latest News |
സഭാ തര്‍ക്കം ജനഹിത പരിശോധന തന്നെ പരിഹാര മാര്‍ഗം
- ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‍സ്-യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്ന പൊതു നിര്‍ദ്ദേശത്തിനെതിരായ ഓര്‍ത്തഡോക്‍സ് സഭാ മെത്രാപ്പോലീത്ത മോര്‍ തോമസ് അത്താനാസിയോസിന്റെ നിലപാട് തികച്ചും നിര്‍ഭാഗ്യകരം.
- സഭാ തര്‍ക്കങ്ങള്‍ 1934-ലെ ഭരണഘടന പ്രകാരം മാത്രം തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്ന ഓര്‍ത്തഡോക്‍സ് വ്യാമോഹം അപക്വവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഓര്‍ത്തഡോക്‍സ് സഭയുടെ വൈദിക ട്രസ്ടി ജോണ്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ സ്വന്തം ഇടവക പള്ളിയില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത 1934-ലെ ഭരണഘടന എന്തിനാണ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ?
- ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26-പ്രകാരം ഏതൊരു മത സ്ഥാപനവും ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് . 1934 -ല്‍ ഓര്‍ത്തഡോക്‍സ് സഭാ ഭരണഘടന രൂപം കൊള്ളുന്നതിനു മുന്‍പ് ഇരുപതു നൂറ്റാണ്ടുകളായി സഭ നിലനിന്നു പോന്നത് ഒരു ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നത് ഓര്‍മ്മിക്കുക. നിത്യ പ്രാര്‍ത്ഥനയോടു ഒപ്പം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ "1934-ലെ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"എന്ന് ഏതെങ്കിലും വിശ്വാസി ചൊല്ലുന്നുണ്ടോ? മലങ്കര അസോസിയേഷന്‍ രൂപം കൊണ്ടത് പതിനെട്ടാം നൂറ്റാണ്ട് അവസാനം മാത്രം .
- അസോസ്സിയേഷന് രൂപം കൊടുത്തതില്‍ പങ്കാളികളായ വ്യക്തികള്‍ക്കോ,സംഘടനകള്‍ക്കോ,അസ്സോസ്സിയേഷനില്‍ നിന്നും വിട്ടു പോകുവാനും വേറെ അസോസിയേഷന് രൂപം കൊടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണെന്നു കേരള ഹൈക്കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം മറക്കരുത്.
- പള്ളികളോ ആരാധനാലയങ്ങളോ,സ്വകാര്യ ട്രസ്ടുകളല്ല , പബ്ലിക്ക് ട്രസ്റ്റുകള്‍ ആണെന്ന് ഇന്ത്യയുടെ പരമോന്നത നീതി പീഠം അടുത്ത കാലത്ത് പുറപ്പെടുവിച്ച വിധിന്യായം ഏറെ പ്രസക്തം ആണ്. ബ:സുപ്രീം കോടതിയുടെയും ,ഹൈക്കോടതിയുടെയും സുപ്രധാനങ്ങളായ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് അടുത്ത കാലത്ത് പുത്തന്‍കുരിശു, കണ്ടനാട്, പഴംതോട്ടം പള്ളി കേസുകളില്‍ ഓര്‍ത്തഡോക്‍സ് സഭയുടെ മുനതേഞ്ഞു പോയ " 1934- ഭരണഘടനാ വാദം" നിരാകരിച്ചു പള്ളികള്‍ സ്ഥാപിച്ച ഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പള്ളി വിട്ടു കൊടുത്തുകൊണ്ട് തീരുമാനം ഉണ്ടായതു.
- ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജനഹിതത്തെ ധിക്കരിക്കാന്‍ ഈ വലിയ നോമ്പ് കാലത്ത് ഒരു പുരോഹിത ശ്രേഷ്ടന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നതില്‍ കൂടി ആരാണ് ചെറുതാവുന്നത് എന്ന് ചിന്തിക്കൂ. ബ: ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പിറവം പള്ളിയില്‍ നടത്തിയ " ജനഹിത പരിശോധനയില്‍ " ഭൂരിപക്ഷം ലഭിച്ച യാക്കോബായ സഭ ആണ് ഇപ്പോള്‍ പിറവം വലിയ പള്ളി ഭരിക്കുന്നത് എന്നത് എന്തെ ഈ പുരോഹിത ശ്രേഷ്ടന്‍ മറന്നത് .ഇതേ മാര്‍ഗം തര്‍ക്കം ഉള്ള പള്ളികളിലും,സ്ഥാപനങ്ങളിലും സ്വീകരിച്ചു സഭാ തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന പൊതു നിര്‍ദ്ദേശത്തോട് ഇരു കക്ഷികളും യോജിക്കുകയാണ് വേണ്ടത്.
- വിശ്വാസത്തെക്കാള്‍ ഉപരി പള്ളികളിലെ വിലമതിക്കാത്ത സമ്പത്താണ് ഈ നിലപാട് സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നതാണ് ശരി. " നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ" എന്ന് വി: മദ്ബഹയില്‍ നിന്നും പുരോഹിതന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കല്‍പ്പിക്കുമ്പോള്‍ " അവിടത്തെ ആത്മാവിനും ഉണ്ടാകട്ടെ എന്ന് പറയാന്‍ ജനം ഇല്ലാത്ത പള്ളികളില്‍ എന്തിനാണ് ഓര്‍ത്തഡോക്‍സ് സഭ അതിമോഹം വച്ചു പുലര്‍ത്തുന്നത്?
- സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ ഈ പുരോഹിത ശ്രേഷ്ടര്‍ക്ക് സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.
ജനഹിത പരിശോധന: തെറ്റിദ്ധരിപ്പിക്കാനെന്ന് മാര്‍ അത്തനാസിയോസ്
ചെങ്ങന്നൂര്‍. സഭാതര്‍ക്കത്തില്‍ ജനഹിതം പരിശോധിക്കണമെന്നുള്ള യാക്കോബായ വിഭാഗത്തിന്റെ വാദം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും വസ്തുതകളില്‍നിന്ന് ഒളിച്ചോടാനുമുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പൊലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ്.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാവരെയും തിരഞ്ഞെടുക്കുന്നതും ഓരോ വര്‍ഷവും ഇടവകകള്‍ ഭരിക്കപ്പെടുന്നതും ജനഹിതം അനുസരിച്ചുതന്നെയാണ്. 1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ രൂപീകരിച്ചത് ജനഹിതത്തെ മാനിച്ചാണ്. ഇന്ത്യന്‍ ഭരണഘടന മാറ്റിവച്ച് ആര്‍ക്കും ഇന്ത്യയില്‍ ജനഹിത പരിശോധന നടത്താന്‍ സാധിക്കാത്തതുപോലെ സഭാ ഭരണഘടന മാറ്റിവച്ച് ആര്‍ക്കും മലങ്കരസഭയില്‍ ജനഹിത പരിശോധന നടത്തുവാന്‍ കഴിയുകയില്ല. സഭാ ഭരണഘടനയുടെ സാധുതയും ആധികാരികതയും അത് അംഗീകരിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകതയും ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഊന്നിക്കാണിച്ച് പലവട്ടം വിധി പ്രസ്താവിച്ചതാണ്.
എന്നാല്‍ കോടതിവിധികള്‍ നടപ്പാക്കാന്‍ ഉള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും, ധൈര്യമില്ലാത്ത സര്‍ക്കാരുകളുടെ മൃദുസമീപനവുമാണ് ഇത്തരം അര്‍ഥമില്ലാത്ത പ്രസ്താവനകള്‍ക്ക് ശക്തി നല്‍കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
എന്നാല്‍ കോടതിവിധികള്‍ നടപ്പാക്കാന്‍ ഉള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും, ധൈര്യമില്ലാത്ത സര്‍ക്കാരുകളുടെ മൃദുസമീപനവുമാണ് ഇത്തരം അര്‍ഥമില്ലാത്ത പ്രസ്താവനകള്‍ക്ക് ശക്തി നല്‍കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
2012 ജനുവരി 14, ശനിയാഴ്‌ച
മലങ്കരയിലെ 'എഴുത്തച്ചന്‍'
യേശുവും പ്രാചീന സിറിയന്‍ ഭിക്ഷുക്കളും സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷ അറിയാനും കൈകാര്യം ചെയ്യാനും കഴിവുള്ള ഏതാനും പേരേ ലോകത്തു തന്നെ ഉള്ളൂ. അതിലൊരാള്‍ കേരളത്തിലാണ്- മലങ്കര മല്‍പാന്‍ കണിയാംപറമ്പില്‍ ഡോ.കുര്യന്‍ കോറെപ്പിസ്‌കോപ്പ. ശിഷ്യന്മാരും ആരാധകരും ഒരേപോലെ കണിയാംപറമ്പിലച്ചന്‍ എന്ന് ആദരപൂര്‍വം വിളിക്കുന്ന അദ്ദേഹം നൂറാം വയസിന്റെ നിറവിലേക്കടുക്കുന്നു.
ഭാഷയുടെ ഉപാസകനാകാനാണ് തന്റെ ജന്മം എന്ന് കുട്ടിക്കാലത്തേ തെളിയിച്ച അപൂര്‍വ വ്യക്‌തിത്വമാണ് അച്ചന്‍. 15-ാം വയസില്‍ അദ്ദേഹം ഞായറാഴ്‌ച പ്രഭാത നമസ്‌കാരം സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. ഇന്നു ലോകമെമ്പാടുമുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഞായറാഴ്‌ച കേള്‍ക്കുന്ന പ്രഭാത ഗീതങ്ങള്‍ അച്ചന്‍ ഭാഷാന്തരം ചെയ്‌തതാണ്. സുറിയാനിയില്‍ മാത്രമല്ല, മലയാളം കൂടാതെ ഇംഗ്ലീഷ്, സംസ്‌കതൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലുള്ള പാടവം ആരെയും വിസ്‌മയിപ്പിക്കും.
പലതരം ബൈബിള്‍ വിവര്‍ത്തനങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും പ്രാചീന അല്‍മായ(പ്‌ശീത്തോ) സമ്പൂര്‍ണ ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിന്റെ ബഹുമതി കണിയാംപറമ്പില്‍ അച്ചനുമാത്രമാണ്. 1994ലായിരുന്നു ഈ അപൂര്‍വ സമ്മാനം അദ്ദേഹം മലയാളത്തിനു നല്‍കിയത്. സുറിയാനി ഭാഷയെയും പാരമ്പര്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് കണിയാംപറമ്പിലച്ചന്‍ വഴിയമ്പലമാണ്. സുറിയാനി പൈതൃകം, സുറിയാനിസഭ, വേദ പാരമ്പര്യം, ഭാഷ എന്നിവ സംബന്ധിച്ച് അദ്ദേഹത്തിന്റെ രചനകളുടെ ഔന്നത്യം സീനായ് ഗിരിയോളം.
സുറിയാനി ഇംഗ്ലീഷ് നിഘണ്ടു തയാറാക്കാന്‍ ഈ മലയാളിതന്നെ വേണ്ടിവന്നുവെന്നത് അദ്ദേഹത്തിന്റെ സുറിയാനി ഭാഷയിലെ വൈദഗ്‌ധ്യം വെളിപ്പെടുത്തുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് മര്‍ഗോനിനോ എന്ന പേരില്‍ സുറിയാനിയില്‍ നോവലും രചിച്ചു. പുതിയ നിയമ വ്യഖ്യാനം, സിറിയക് റീഡര്‍ ആന്‍ഡ് മെഡിറ്റേറ്റീവ് ലക്‌ചേഴ്‌സ്, പരിശുദ്ധ കൊച്ചുതിരുമേനി, ആലുവായിലെ വലിയ തിരുമേനിയുടെ ജീവചരിത്രം, 1001 പ്രഭാഷണങ്ങള്‍, രക്ഷപ്പെടുവാന്‍ നീ എന്തു ചെയ്യണം- എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര രചനകള്‍ വേറേ.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാമാര്‍ക്കും കിഴക്കിന്റെ കാതോലിക്കമാര്‍ക്കും പ്രിയപ്പെട്ടവനും ഗുരുസ്‌ഥാനീയന്‍. വിശ്വാസികളായ സഭാംഗങ്ങള്‍ക്ക് നല്ലൊരു സുഹൃത്തും വഴികാട്ടിയും. ഉത്തമ കുടുംബനാഥനും പേരക്കുട്ടികള്‍ക്കും അവരുടെ മക്കള്‍ക്കും വാല്‍സല്യനിധിയായ കാരണവരും. അന്തോഖ്യയിലെ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഏറെ ആദരപൂര്‍വം ബഹുമാനിക്കുന്ന വിശിഷ്‌ട വ്യക്‌തി. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ മാനിച്ച് സഭാപിതാക്കന്മാര്‍ നിരവധി ബഹുമതികളും അംഗീകാരവും നല്‍കിയിട്ടുണ്ട്.
1913 ഫെബ്രുവരി 27ന് കാഞ്ഞിരമറ്റത്ത് ജനനം. മാതാപിതാക്കള്‍ പൗലോസും ഏലിയാമ്മയും. കാരിമറ്റം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. ഏഴാംക്ലാസ് പഠനം കഴിഞ്ഞ് കോടനാട് സീയോന്‍ ആശ്രമത്തിലെ ഔഗേന്‍ റമ്പാന്റെ കീഴിലാണ് സുറിയാനിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഇതിനു ശേഷമാണ് ഞായറാഴ്‌ചത്തെ പ്രഭാത ഗീതങ്ങള്‍ രചിച്ചത്.
സി.എം.എസ്. കോളജില്‍ പഠനത്തിനു ശേഷം 1931ല്‍ വിവാഹം. മുളന്തുരുത്തി കാട്ടുമങ്ങാട്ട് കട്ടപ്പിള്ളില്‍ സാറാമ്മയായിരുന്നു വധു. ഇക്കാലത്താണ് സുറിയാനി വ്യാകരണ പുസ്‌തകം പ്രസിദ്ധീകരിച്ചത്. അടുത്തവര്‍ഷം പരിശുദ്ധ പൗലോസ് മോര്‍ അത്താനാസിയോസ് (ആലുവായിലെ വലിയ തിരുമേനി) കശീശയായി (വൈദികന്‍) ഉയര്‍ത്തി. 1932ല്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ (മഞ്ഞനിക്കര) മലങ്കരയില്‍ എത്തിയപ്പോള്‍അദ്ദേഹത്തിന്റ
1950ല്‍ 37-ാം വയസില്‍ കോറെപ്പിസ്‌കോപ്പയായി. വിവാഹിതനായ വൈദികന് ലഭിക്കാവുന്ന ഉയര്‍ന്ന സ്‌ഥാനം. അന്ന് മലങ്കരയിലെ അന്തോഖ്യാ സിംഹാസന സ്‌ഥാനപതിയായിരുന്ന ഏലിയാസ് മോര്‍ യൂലിയോസ് ബാവയാണ് ഉയര്‍ത്തിയത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവമാരായിരുന്ന അപ്രേം ഒന്നാമന്‍, യാക്കൂബ് മൂന്നാമന്‍, സഖാ പ്രഥമന്‍ എന്നിവരില്‍ നിന്ന് മെഡലും സ്‌ഥാനങ്ങളും ലഭിച്ചു.
സുറിയാനിയിലും വേദശാസ്‌ത്രത്തിലും ആരാധനാക്രമത്തിലും സഭാ ചരിത്രത്തിലും അച്ചന്റെ അവഗാഹവും അദ്ദേഹം ചെയ്‌ത സംഭാവനകളും മാനിച്ച് 1978ല്‍ യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ മലങ്കര മല്‍പാന്‍ (ഡോക്‌ടര്‍ ഓഫ് മലങ്കര ചര്‍ച്ച്) പദവി നല്‍കി. സുറിയാനി വിജ്‌ഞാനപട്ടമായ കോനാട്ട് മാത്തന്‍ മല്‍പാനുശേഷം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നിയമിച്ചാക്കിയ മലങ്കര മല്‍പ്പാന്‍. കോനാട്ട് കുടുംബത്തിനു വെളിയില്‍ മലങ്കര മല്‍പാന്‍ ബഹുമതി ലഭിച്ച രണ്ടുപേരില്‍ ഒരാളും.
1982ല്‍ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് കോറൂസോ ദശറോറോ ബഹുമതിയും കാലം ചെയ്‌ത ശ്രേഷ്‌ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ നാഥാനിയേല്‍ ബഹുമതിയും നല്‍കി. 1979ല്‍ സ്വീഡനിലെ സെന്റ് എപ്രേം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്‌ടറേറ്റ് ബഹുമതി. രചനകള്‍ക്കു പുറമേ നിരവധി പദവികളും വഹിച്ചു. ഓള്‍ ട്രാവന്‍കൂര്‍ സിറിയക് അസോസിയേഷന്‍, ഓള്‍ മലങ്കര ക്ലേര്‍ജി അസോസിയേഷന്‍, സിറിയന്‍ ചര്‍ച്ച് റിവൈവല്‍ മൂവ്‌മെന്റ്, 30 വര്‍ഷം മലങ്കര സിറിയന്‍ സണ്‍ണ്ടേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍.... ദ സിറിയന്‍ ചര്‍ച്ച് ലീഫ്‌ലെറ്റ്‌സ്, ദ സിറിയന്‍ ചര്‍ച്ച്, മലങ്കര സഭാ മിത്രം, സിറിയന്‍ സന്ദേശം, അന്തോഖ്യന്‍ സന്ദേശം തുടങ്ങി നിരവധി സഭാ മാസികകളുടെ എഡിറ്റര്‍. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകളുടെ സുറിയാനി വകുപ്പില്‍ 40 വര്‍ഷക്കാലം ബോര്‍ഡ് അംഗമായിരുന്നു. 1977 മുതല്‍ 1994 വരെ തുടര്‍ച്ചയായും 2002ല്‍ പുതിയ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ ഇപ്പോഴും യാക്കോബായ സഭയുടെ വൈദിക ട്രസ്‌റ്റിയായി പ്രവൃത്തിക്കുന്നു.
ഇതര സഭകളിലെ വൈദികര്‍ തുടങ്ങി ബിഷപ്പുമാര്‍വരെ അച്ചന്റെ ശിഷ്യരാണ്. വേള്‍ഡ് ക്രിസ്‌ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പലതവണ പങ്കെടുത്തു. അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്..
2012 ജനുവരി 12, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)