പുതുപ്പള്ളി ഓർത്തഡോൿസ് പള്ളിയിൽ അശ്വ വിഗ്രഹ നിർമ്മാണത്തിനായി ചിലവഴിച്ചത് ഇരുപതു ലക്ഷം രൂപ . നാലു അശ്വവിഗ്രഹങ്ങളും വിളക്കും ഉൾക്കൊള്ളുന്ന ആറടി ഉയരവും പതിനൊന്ന് അടി ഉയരവും രണ്ടു ടണ്‍ ഭാരം ഉള്ള ഈ ശിൽപം തമിൾനാട്ടിലെ ഹൈന്ദവ ക്ഷേത്ര വിഗ്രഹ നിർമ്മാണ വിദഗ്ദരായ ശിൽപികൾ ഒരു വർഷം കൊണ്ടാണ് പണിതു തീർത്തത് . ഭക്തർക്ക് വണങ്ങുന്നത്തിനു അശ്വ വിഗ്രഹ സമുച്ചയം പള്ളിയുടെ പ്രവേശന കവാടത്തോട് ചേർന്നാണ് സ്ഥാപിക്കുക.ഇതര ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും വ്യത്യസ്ഥമായി "കോഴിവെട്ട് "എന്ന ജന്തുബലി തുടരുന്ന അപൂർവ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് പുതുപ്പള്ളി പള്ളി.ഇപ്പോൾ കിഴക്കൻ ഓർത്തഡോൿസ് വിശ്വാസത്തിനു വിരുദ്ധമായി ലക്ഷങ്ങൾ ചിലവഴിച്ചു വിഗ്രഹ നിർമ്മാണത്തിലൂടെ വേറിട്ട പാത സ്വീകരിച്ചിരിക്കുകയാണ് പുതുപ്പള്ളി പള്ളി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ